Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Allocation

Thrissur

അ​രി​വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള കേ​ന്ദ്ര​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം

തൃ​ശൂ​ർ: കേ​ര​ള​ത്തി​നു ല​ഭി​ക്കേ​ണ്ട അ​രി​വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗി​രി​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ത്ത​രം തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു പാ​ർ​ട്ടി നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​മ​ൻ കൊ​ള​പ്പാ​റ, ഷൈ​ജു ബ​ഷീ​ർ, വ​സ​ന്ത​ൻ ചി​യ്യാ​രം, ജോ​ണ്‍ ആ​ടു​പാ​റ, ഷാ​ജു വ​ട​ക്ക​ൻ, ആ​ൽ​ബി​ൻ പ്ലാ​ക്ക​ൽ, സി.​എം. ബാ​ല​സു​ന്ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up